KeralaLatest News

തലസ്ഥാനത്ത് അയ്യപ്പഭക്ത സംഗമം: 20ന് നടക്കുന്നപരിപാടിയില്‍ പങ്കെടുക്കാന്‍ അമൃതാനന്ദമയിയും

തിരുവനന്തപുരം: ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ലക്ഷം അയ്യപ്പ ഭക്തരെ ഉല്‍ക്കൊള്ളിച്ച് നടത്തുന്ന പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും. കൂടാതെ ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ടെന്നും സമിതി ജനറല്‍ കണ്‍വീനര്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്ജെആര്‍ കുമാര്‍ അറിയിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആധ്യാത്മികാചാര്യന്മാരെയും സമുദായ സംഘടനാ നേതാക്കളും സന്നിഹിതരാവും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും.

ശബരിമലയില്‍ ആചാരസംരക്ഷണം ആവശ്യപ്പെട്ടു 18ന് സെക്രട്ടേറിയറ്റ് വളയല്‍ സമരമാണ് കര്‍മസമിതി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റി പുതി പരിപാടി രൂപീകരിക്കുകയായിരുന്നു.

അയ്യപ്പഭക്ത സംഗമത്തിന്റെ ഭാഗമായി 18ന് രാവിലെ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലാണ് ഇത് ഒരുക്കുക. കൂടാതെ മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ചു പൂജയുണ്ടാകും. 18ന് വൈകിട്ടു നഗരത്തില്‍ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button