KeralaLatest News

ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്ത് എത്തിക്കാമായിരുന്നെന്ന് രേഷ്മ നിഷാന്ത്

പമ്പ: ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവര് സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും രേഷ്മ നിഷാന്ത്. തിരിച്ചു കുടുംബ ജീവിതത്തിലേക്ക് മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്ന് വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.

വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും വ്യക്തമാക്കിയാണ് യുവതികള്‍ പുലര്‍ച്ചെ മല ചവിട്ടിയത്. ദര്‍ശനം നടത്താതെ തിരിച്ചിറങ്ങില്ലെന്ന് പറഞ്ഞാണ് യുവതികള്‍ മല ചവിട്ടിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടതായും വന്നു.

നിലയ്ക്കലില്‍നിന്ന് നീലിമല വരെ ആരുടെയും സഹായമില്ലാതെയാണ് എത്തിയത്. പമ്പ വരെയെത്തിയത് കെഎസ്ആര്‍ടിസി ബസിലാണ്. അവിടെ വരെ തങ്ങളെ ആരെങ്കിലും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. പൊലീസല്ല, തങ്ങളെ തടയുന്നവരാണു വെല്ലുവിളി. അവരെ മാറ്റിയിട്ട് തങ്ങളെ കയറ്റാന്‍ പൊലീസിനു കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. മാലയിട്ട അന്നുമുതല്‍ കൊല്ലുമെന്നും വെട്ടിക്കീറുമെന്ന തരത്തിലുള്ള പ്രതിഷേധമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. അതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഇവിടെ ഉണ്ടായിട്ടില്ല. അയ്യപ്പനെന്ന ശക്തി സ്ത്രീകള്‍ വരുന്നതിന് ഒരിക്കലും എതിരല്ലെന്നും രേഷ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button