Latest NewsIndia

‘ജെയ്റ്റ്‌ലി ജി യുടെ രോഗവിവരത്തില്‍ താന്‍ അസ്വസ്ഥന്‍, എതിര്‍സ്വരമെങ്കിലും കൂടെയുണ്ട്’ – രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അമേരിക്കയില്‍ ആശുപത്രിയില്‍ തുടര്‍ചികിത്സയിലുള്ള കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് രോഗം പെട്ടെന്ന് ഭേദമാകുവാന്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ജെയ്റ്റ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്.

‘അരുണ്‍ ജെയ്റ്റ്‌ലി ജിക്ക് സുഖമില്ലെന്ന് കേള്‍ക്കുന്നത് എന്നെ അസ്വസ്ഥനാക്കുന്നു. അദ്ദേഹത്തിന്റെ ആശയത്തിനെതിരെ ഞങ്ങള്‍ ഓരോ ദിവസവും രംഗത്തെത്താറുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ അസുഖം പെട്ടെന്ന് ഭേദമാവട്ടെയെന്ന് ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും ആശംസിക്കുന്നു. ഈ വിഷമകരമായ സാഹചര്യത്തില്‍ ഞങ്ങള്‍ 100 ശതമാനം ജെയ്റ്റ്‌ലിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പം നില്‍ക്കുന്നു’. രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഇരുവരും നടത്തിയത്. പരസ്പരം പോര്‍വിളിച്ചും കുറ്റപ്പെടുത്തിയുമുള്ള വാദപ്രതിവാദങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ഏറെ പ്രചാരം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button