UAELatest News

ഖത്തറില്‍ ഈ ദിവസങ്ങളിൽ തണുപ്പേറാൻ സാധ്യത

ഖത്തര്‍ : വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാഴം മുതല്‍ ശനി വരെ തണുപ്പേറാനാണു സാധ്യതയെന്നു ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കൂടിയ താപനില 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയും, കുറഞ്ഞ താപനില 10 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആകും. തെക്കന്‍ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാനും സാധ്യതയുണ്ട്.താപനില കുറയുമെങ്കിലും ശരാശരിക്കു താഴെയാവില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അനാലിസിസ് വിഭാഗം മേധാവി അബ്ദുല്ല മുഹമ്മദ് അല്‍ മന്നായ് പറഞ്ഞു.

shortlink

Post Your Comments


Back to top button