ആലപ്പാട് : വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകീട്ട് നടക്കും
തിരുവനന്തപുരം ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളില്‍ സമവായത്തിനായി മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന ഉന്നതതല യോഗം ഇന്ന് വൈകീട്ട് നടക്കും.
മന്ത്രിമാര്‍. ജനപ്രതിനിധികള്‍, സമരസമിതി നേതാക്കള്‍, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കൊല്ലത്ത് നിന്നുള്ള എംഎല്‍എമാര്‍, എംപിമാര്‍ ജില്ലാ കളക്ടര്‍, പഞ്ചായത്ത് ബ്ലോക്ക് അംഗങ്ങള്‍ എന്നിവരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. വൈകീട്ട് മുന്നിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
ഇതിന് ശേഷമായിരിക്കും ജനപ്രതിനിധികളുടെ യോഗം.സമരം അസാനിപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുയര്‍ന്ന സാഹചര്യത്തിലായിരുന്നു വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി തയ്യാറായത്. അതേസമയം ഖനനം തുടരുമെന്ന നിലപാടില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഉറച്ച് നില്‍ക്കുകയാണ്.
Post Your Comments