കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കില്ല. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും റാലിയില്‍ പങ്കെടുക്കുന്നത്.
ഈ മാസം 19നാണ് പ്രതിപക്ഷപാര്‍ട്ടികളെ ഉള്‍പ്പെടുത്തി മെഗാറാലി നടത്തുന്നത്. രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കുന്നതിനോട് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമില്ലെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പിന്മാറ്റം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്്ദുള്ള, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായി അഖിലേഷ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തും.
ബിജെപിയ്ക്ക് എതിരെ നില്‍ക്കുന്ന പാര്‍ട്ടികളുടെ നേതാക്കളെയെല്ലാം ഒരുമിച്ച് അണിനിരത്തി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് മെഗാപ്രതിപക്ഷറാലി സംഘടിപ്പിക്കുന്നത്. തെലുഗു ദേശം പാര്‍ട്ടി, ജനതാദാള്‍, ആംആദ് മി പാര്‍ട്ടി, നാഷണലിസ്റ്റ് പാര്‍ട്ടി, പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളും റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments