മുംബൈ: പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ആദായ നികുതി പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കി ഉയര്‍ത്തിയേക്കും. അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തെ പൂര്‍ണമായി നികുതിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. നിലവില്‍ 2.50 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ല. 2.5-5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനവും 5-10 ലക്ഷം രൂപ വരുമാനം ഉള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് നികുതിയടയ്‌ക്കേണ്ടത്.
നിലവില്‍ 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപ വരെ നികുതി ഒഴിവുള്ളത്.
Post Your Comments