Latest NewsIndia

3 വര്‍ഷത്തിനിടയില്‍ പിടികൂടിയത് 71,941 കോടി രൂപയുടെ കള്ളപ്പണം

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ ആദായനികുതി വകുപ്പിന്‍റെ പരിശോധനയില്‍ 71,941 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. 2014 ഏപ്രിൽ മുതൽ 2017 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചത്.മൂന്ന് വര്‍ഷത്തിനിടെ ആദായ നികുതി വകുപ്പിന്‍റെ 2027 സംഘങ്ങളാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 2890 കോടിയുടെ അനധികൃത സ്വത്തുകളും പിടിച്ചെടുത്തിട്ടുണ്ട്.

നോട്ട് നിരോധന കാലത്ത് മാത്രമായി കഴിഞ്ഞ നവംബര്‍ 9 മുതല്‍ ജനുവരി 10 വരെ 5400 കോടിയുടെ കള്ളപ്പണവും 303.367 കിലോയുടെ സ്വര്‍ണ്ണവും പിടികൂടിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.നോട്ട് നിരോധന കാലത്ത് 1100 ലേറെ പരിശോധനകളാണ് ആദായ നികുതി വകുപ്പ് നടത്തിയത്. 513 കോടി രൂപയടക്കം 610 കോടിയുടെ വസ്തുവകകളാണ് നോട്ട് നിരോധന കാലത്ത് പിടിച്ചെടുത്തത്. ഇവയില്‍ 110 കോടിയുടെ പുതിയ നോട്ടുകളും ഉണ്ടായിരുന്നു. പരിശോധനയുടെ ഭാഗമായി എന്‍ഫോഴ്സ്മെന്റും സി.ബി.ഐ യും 400ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button