
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇനി സര്‍ക്കാര്‍ വക. സംസ്ഥാനമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകള്‍ ഇനി സര്‍ക്കാര്‍ അടയ്ക്കും എന്നിവയും തീരുമാനത്തിലുണ്ട്.
ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധി ഒഴിവാക്കുകയും വീട്ടില്‍ അറ്റന്‍ഡര്‍മാരെ വയ്ക്കുന്നതിന് ഇനി മൂവായിരം രൂപയുടെ തുകപരിധി ഇല്ല. ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ വീട്ടിലെ അറ്റന്‍ഡര്‍മാര്‍ക്ക് ഇതുവരെ മൂവായിരം രൂപ വരെ മാത്രമേ ശമ്പളം നല്‍കാന്‍ തുക നല്‍കിയിരുന്നുള്ളൂ. ഇതിനുള്ള പരിധിയാണ് ഒഴിവാക്കിയത്.
Post Your Comments