CinemaMollywoodNewsEntertainment

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ? പോര്‍വിളിയുമായി ആരാധകര്‍

 

വെള്ളിത്തിരയിലെ താരരാജാക്കന്മാരുടെ ശക്തമായ രാഷ്ട്രീയ കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയുടെ യാത്ര തിയറ്ററുകളിലേക്ക് എത്തുകയാണ്. വൈ എസ് ആറിന്റെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനംചെയ്യുന്ന യാത്ര രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രംകൂടിയാണ്.

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാനില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. നരേന്ദ്ര മോഡിയെ പോലെ താടിയും കുര്‍ത്തയും ജാക്കറ്റുമായി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കാപ്പാനില്‍ അവതരിപ്പിക്കുന്നത്. കെ വി ആനന്ദ് സംവിധാനംചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ സൂര്യ, ആര്യ തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ശക്തരായ ജനപ്രതിനിധികളായി എത്തുന്ന അഭിനയവിസ്മയത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.ഏതാകും മികച്ചചിത്രമെന്ന പേരില്‍ ആരാധകര്‍ ഇപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ പോര്‍വിളിയും തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button