Latest NewsIndia

ന്യൂഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ കെപിസിസി പുന:സംഘടനയുടെ കാര്യത്തില്‍ ഈ തീരുമാനം

ന്യൂഡല്‍ഹി :  കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി .തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃ സംഘടന നടത്തിയാല്‍ ഭിന്നത ഉണ്ടാകും എന്നത് കണക്കിലെടുത്താണ് തീരുമാനം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചര്‍ച്ചയ്ക്കായാണ് കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ദില്ലിയില്‍ എത്തിയിരുന്നത്.

കമ്മിറ്റി പ്രഖ്യാപനം രാഹുല്‍ ഗാന്ധി വിദേശ പര്യടനം കഴിഞ്ഞു എത്തിയ ശേഷം മാത്രമായിരിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. പ്രചരണം, ഏകോപനം, സ്ഥാനാര്‍ഥി നിര്‍ണയം, മാധ്യമ കമ്മിറ്റികള്‍ എന്നിവയ്ക്ക് രൂപം നല്‍കും. സമിതികളിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ കെപിസിസി ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരാണ് കേരളത്തിന്‍റെ ചുമതലയുള്ള മുകുള്‍ വാസ്നിക്കിനെ കണ്ടത്. തെരഞ്ഞെടുപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചു കെപിസിസി തയാറാക്കിയ പട്ടിക ഹൈകമന്‍ഡ് അംഗീകരിച്ചു.സംസ്ഥാനത്ത് ഫെബ്രുവരി 20 നു മുന്‍പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button