KeralaLatest NewsNewsDevotional

കൊടുങ്ങല്ലൂര്‍ താലപ്പൊലി മഹോത്സവം ആരംഭിച്ചു

കൊടുങ്ങല്ലൂര്‍ :ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ആയിരങ്ങളെത്തി. .ഒന്നാം താലപ്പൊലി ദിനമായ ചൊവ്വാഴ്ച മലയരയന്മാരും കുടുംബി സമുദായക്കാരും രാവിലെ മുതല്‍ ആഘോഷം തുടങ്ങി.

മലയരയന്മാര്‍ മഞ്ഞളും കുരുമുളകുമുള്‍പ്പെടെയുള്ള ഇരുമുടികെട്ടുകളുമായാണ് കാവിലെത്തിയത്. വിവിധ നാടുകളില്‍നിന്നുള്ള കുടുംബി സമുദായക്കാര്‍ അണിയിച്ചൊരുക്കിയ ആടുകളെ താളമേളങ്ങളോടെ കൊണ്ടുവന്ന് നടതള്ളി. തെക്കേ നടയിലെ കുരുംബാമ്മയുടെ നടയില്‍നിന്നാണ് ആഘോഷപൂര്‍വം ആടിനെ നടതള്ളല്‍ ചടങ്ങ് നടത്തിയത്. സവാസിനി പൂജയും ആകര്‍ഷകമായി.കേളത്ത് കുട്ടന്‍ മാരാരും സംഘവും പഞ്ചവാദ്യത്തിലും പെരുവനം കുട്ടന്‍മാരാര്‍ പാണ്ടിയിലും തീര്‍ത്ത മേള പ്രപഞ്ചം വിസ്മയമായി

ഉച്ചക്ക് ഒന്നിന് എഴുന്നള്ളിപ്പ് ആരംഭിച്ചു. ഒമ്പത് ആനകള്‍ അണിനിരന്ന എഴുന്നള്ളിപ്പിന് ശേഷം വെടിക്കെട്ട് നടന്നു. കൊടുങ്ങല്ലൂര്‍ കലാചാര നൃത്ത വിദ്യാലയം നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. തൃശൂര്‍ ആനന്ദപുരം ഉദിമാനം നാടന്‍ കലാസംഘം അവതരിച്ച നാടന്‍പാട്ടുകളും അരങ്ങേറി.ബുധനാഴ്ച പകല്‍ രണ്ടിന് എഴുന്നള്ളിപ്പ് തുടങ്ങും. നടക്കാവ് ഉണ്ണി പഞ്ചവാദ്യത്തിലും കേളത്ത് സുന്ദരന്‍ മേളത്തിലും പ്രാമാണ്യം വഹിക്കും. രാത്രി സംഗീത മാലികയും ആലുവ രംഗകല അവതരിപ്പിക്കുന്ന ‘ശ്രീഭദ്രകാളി’ ബാലെയും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button