KeralaLatest News

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയത് രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വോട്ട് ലക്ഷ്യമാക്കിയുള്ള പ്രസംഗമാണ് മോദി കേരളത്തില്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയാന്‍ താന്‍ ആളല്ല എന്നിരുന്നാലും ഇന്ത്യയുടെ സംസ്‌കാരവും മതേതരത്വവും ഉയര്‍ത്തി പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button