Latest NewsIndia

കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി : രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ലെന്നും അത് കൊളോണിയല്‍ നിയമമാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാര്‍ അടക്കം പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം.

സര്‍ക്കാറിനെതിരെ എന്തെങ്കിലും പറയുകയോ ട്വീറ്റ് ചെയ്യുകയോ ചെയ്താല്‍ തന്നെ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പൗരന്മാരെ നിലയ്ക്കു നിര്‍ത്താന്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. കനയ്യ കുമാറിന് പുറനെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചര്യ മറ്റു ഏഴ് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button