ഡല്‍ഹി: വിഎച്ച്പി മുന്‍ അന്താരാഷ്ട്രപ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ (95) അന്തരിച്ചു. ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ വിഷ്ണു ഹരി ഡാല്‍മിയ കേസില്‍ വിചാരണ നേരിട്ടു വരികയാണ്. രാമജന്മ ഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്കിയവരില് പ്രധാനിയും വിശ്വ ഹിന്ദു പരിഷത്തിന്റെ രക്ഷാധികാരിയുമാണ്. പ്രമുഖ വ്യവസായ ശൃംഖലയായ ഡാല്‍മിയ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജയ്ദയാല്‍ ഡാല്‍മിയയുടെ മൂത്ത മകനായ വിഷ്ണു ഹരി ഡാല്‍മിയയുടെ മക്കളാണ് ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പ് നടത്തുന്നത്.
Post Your Comments