
ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതി യോഗം ജനുവരി 24ന്. അലോക് വര്‍മ്മയ്ക്ക് പകരം സി.ബി.ഐ ഡയറക്ടറായി താത്കാലിക ചുമതലയുള്ള നാഗേശ്വര രാവുവിന്റെ കാലാവധി ജനുവരി 31ന് കഴിയും. 31നകം പുതിയ ഡയറക്ടറെ തിരഞ്ഞെടുത്ത് ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കാനാണ് തീരുമാനം.
സി.ബി.ഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രധാനമന്ത്രിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ.കെ. സിക്രിയും പ്രതിപക്ഷത്തിന്റെ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഉള്‍പ്പെട്ട സമിതിയാണ് തീരുമാനമെടുത്തത്. ഖര്‍ഗെ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments