മുംബൈ: രൂപയ്ക്ക് ആശ്വാസമുള്ള വാര്‍ത്തകളാണ് ഇന്ന് വിനിമയ വിപണിയില്‍ നിന്നും പുറത്തു വരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുകയാണ്. ഇന്ന് മാത്രം രൂപയ്ക്ക് 13 പൈസയുടെ മുന്നേറ്റമാണ് ഉണ്ടായത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 70.92 എന്ന നിലയിലാണ്. വ്യാപാരം തുടങ്ങിയപ്പോള്‍ 71.10 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 13 പൈസ മൂല്യമിടിഞ്ഞ് ഡോളറിനെതിരെ 71.05 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ നാണയം.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വലിയ ചലനങ്ങളില്ലാതെ തുടരുകയാണ്. ബാരലിന് 60.68 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. വിദേശ നിക്ഷേപത്തിന്റെ വരവിലുണ്ടായ നേരിയ വര്‍ദ്ധനവ് ഇന്ത്യന്‍ രൂപയുടെ മൂല്യമുയരാന്‍ കാരണമായി.
Post Your Comments