പത്തനംതിട്ട•ശബരിമല ദര്‍ശനത്തിനെത്തിയ സംഘത്തിലെ രണ്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ മല കയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ഡറുകളും അടങ്ങിയ 15 അംഗ സംഘത്തിലെ രണ്ടുപേരാണ് മടങ്ങിയത്.
സംഘത്തിലെ പൂങ്കുഴി എന്ന ട്രാന്‍സ്ജെന്‍ഡറിന്‍റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. സംഘത്തിലെ ബാക്കിയുള്ളവര്‍ മലകയറി. ഇവര്‍ തിരികെ വരുംവരെ പൂങ്കുഴിയോടൊപ്പം കൂടെ ഈശ്വരി ട്രാന്‍സ്ജെന്‍ഡറും പമ്പയില്‍ നിന്നു.
Post Your Comments