
മാവേലിക്കര: താത്കാലിക വ്യാപാരശാല കത്തി നശിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലാണ് അപകടം നടന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മെഗാ ലാഭമേള എന്ന വ്യാപാരശാലയാണ് കത്തി നശിച്ചത്. ഇന്ന് വെളുപ്പിന് 1.10ന് ആയിരുന്നു അപകടം.
പാലാ സ്വദേശി അബ്ദുല്‍ നിദാലിന്റെയാണു സ്ഥാപനം. കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി 5 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി. അതേസമയം രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.
Post Your Comments