ലഖ്‌നൗ: പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത പ്രതികളെ വെറുതേവിട്ടതില്‍ മനംനൊന്ത് പീഡനത്തിരയായ യുവതി ആത്മഹത്യ ചെയ്തു. യു.പിയിലെ ഗോണ്ടയിലാണ് സംഭവം. യുവതി തെളിവുകള്‍ സഹിതം പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികളെ മോചിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി തൂങ്ങിമരിക്കുകയായിരുന്നു.
കേസന്വേഷിച്ച രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ഗോണ്ട് എസ്.പി ആര്‍.പി സിങ് പറഞ്ഞു. കേസ് പുനരന്വേഷിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും എസ്.പി അറിയിച്ചു.
Post Your Comments