ലണ്ടന്‍: ആഴ്‌സണലിന്റെ ചെക്ക് റിപ്പബ്ലിക്ക് ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് ക്ലബ് ഫുട്‌ബോളിനോടു വിടപറയുന്നു. താന്‍ ഈ സീസണോടെ ഫുട്‌ബോളിനോട് വിടപറയുകയാണെന്ന് ചെക്ക് അറിയിച്ചു. നീണ്ട 15 വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച ചെക്ക് 11 വര്‍ഷം ചെല്‍സിയുടെ കുപ്പായമാണ് അണിഞ്ഞത്.
2015 ജൂണിലാണ് ചെക്ക് ആഴ്‌സണിലേക്ക് കൂടുമാറുന്നത്. 2004 ജൂലൈയില്‍ ഫ്രഞ്ച് ക്ലബ്ബ് റെന്നസില്‍ നിന്നാണ് ചെക്ക് ഇംഗ്ലണ്ടില്‍ എത്തുന്നത്. ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നാല് പ്രീമിയര്‍ ലീഗ് കിരീടവും ഉള്‍പ്പെടെ 13 കിരീടങ്ങളാണ് ചെക്ക് ചെല്‍സിക്കൊപ്പം നേടിയത്.
എട്ടുതവണ ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ചെക്കിന് എട്ടുതവണ ഗോള്‍ഡന്‍ ബാള്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 121 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ചെക് റിപ്പബ്ലിക്കിന്റെ ഗോള്‍വല കാത്ത താരം നേരത്തേ തന്നെ ദേശീയ ടീമില്‍ നിന്നും വിരമിച്ചിരുന്നു. 2002ല്‍ ദേശീയ ടീമില്‍ ഇടം നേടിയ പീറ്റര്‍ ചെക്ക് 14 വര്‍ഷത്തിനുള്ളില്‍ നാല് യൂറോകപ്പും ഒരു ലോകകപ്പും ഉള്‍പ്പെടെ 124 മത്സരങ്ങളില്‍ ഗ്ലൗസ് അണിഞ്ഞു.
Post Your Comments