വൈപ്പിന്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചെറായി ബീച്ചിലെ റിസോര്‍ട്ടിലെത്തിയ സംഘത്തിലെ നവജാത ശിശുവിനെയും മറ്റൊരു ബാലനെയും കുഴുപ്പിള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്.
സംഘത്തിലെ ഒരു ഗര്‍ഭിണി ചോറ്റാനിക്കരയിലെ ഒരു ആശുപത്രിയില്‍ പ്രസവിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഈ കുഞ്ഞുമായാണ് ഇവര്‍ കുഴുപ്പിള്ളി ആശുപത്രിയിലെത്തിയത്. കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ട സാഹചര്യത്തില്‍ ഡോക്ടറെ കണ്ട് ഒരു മാസത്തെ മരുന്ന് നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും ഒരാഴ്ചത്തെ മരുന്ന് നല്‍കി മടക്കി അയക്കുകയായിരുന്നു.
ഈ കുഞ്ഞിനെ കൂടാതെ കൈയൊടിഞ്ഞ ഒരു ആണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പ്ലാസ്റ്ററിട്ടതിന് ശേഷം ആശുപത്രി വിടുകയും ചെയ്‌തെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments