Latest NewsIndia

വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ദമ്പതികള്‍ തൂങ്ങി മരിച്ചു

ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ഗ്രാമത്തിലെ ആല്‍മരത്തില്‍ ഒരു സാരിയില്‍ ഒറ്റ കുരുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ജംഷഡ്പൂര്‍: വീട്ടുകാര്‍ പ്രണയ വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് തൂങ്ങി മരിച്ചത്. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ബന്ധുക്കള്‍ എതിര്‍ത്തതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത്.

ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ഗ്രാമത്തിലെ ആല്‍മരത്തില്‍ ഒരു സാരിയില്‍ ഒറ്റ കുരുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

”പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരുവരും. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ഗോത്രത്തില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ വിവാഹത്തെ എതിര്‍ത്തു” പൊലീസ് അറിയിച്ചു. അതേസമയം ശനിയാഴ്ച രാത്രിതന്നെ ഇരുവരും ആത്മഹത്യ ചെയ്തിരിക്കാമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button