കൊല്ലം: ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോക്ക് ആരംഭമായി. പ്രധാനമന്ത്രി ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതിന് ശേഷമാണ് റോഡ് ഷോ തുടങ്ങിയത്. കാവനാട് ഭാഗത്ത് നിന്നുമാണ് റോഡ്ഷോ തുടങ്ങിയത്. ഔദ്യോഗികപരിപാടിയായാണ് റോഡ് ഷോ നടത്തിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നീണ്ട നിരയാണ് റോഡ് ഷോയില്‍ അണിനിരക്കുന്നത്.
എം പി എന്‍ കെ പ്രേമചന്ദ്രനും റോഡ് ഷോയിലേക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും പങ്കെടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. ഔദ്യോഗിക പരിപാടിയാണെങ്കില്‍ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു
മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments