![KARNATAKA-SARKAKR](/wp-content/uploads/2019/01/karnataka-sarkakr.jpg)
ബംഗളൂരു•കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍.ശങ്കറും, എച്ച് നഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര്‍ ശങ്കറും കോണ്‍ഗ്രസ് എം.എല്‍.മാരും മുംബൈയിലെ ഹോട്ടലിലാണുള്ളത്.
ഇതിനിടെ, മുംബൈയിലേക്കു പോയ തങ്ങളുടെ 3 എംഎൽഎമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ. ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു.
13 ഭരണകക്ഷി എംഎൽഎമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാൻ ബി.ജെ.പിയ്ക്ക് കഴിയൂ. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.
Post Your Comments