വാഷിങ്ടന്‍ : മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ തഹാവുര്‍ ഹുസൈന് റാണയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാനുള്ള സാധ്യത തെളിഞ്ഞു. ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഏജന്റായിരുന്ന റാണ (58) ഇപ്പോള്‍ യുഎസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 2021 ല്‍ ശിക്ഷാ കാലാവധി കഴിയും മുന്‍പു തന്നെ ഇയാളെ ഇന്ത്യയ്ക്കു വിട്ടുകിട്ടുമെന്നാണു കരുതുന്നത്.
6 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസിലാണു യുഎസില്‍ റാണ പിടിയിലായതെങ്കിലും അവിടെ ശിക്ഷിക്കപ്പെട്ടത് ലഷ്കറെ തയിബയെ സഹായിച്ച കേസിലും പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡെന്മാര്ക്കിലെ പത്രസ്ഥാപനത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത കേസിലുമാണ്.
പാക്ക് വംശജനായ കനേഡിയന്‍ പൗരനായ ഇയാള്‍ മുംബൈ ഭീകരാക്രമണത്തിന്റെ ലക്ഷ്യകേന്ദ്രങ്ങള്‍ സംബന്ധിച്ചു ലഷ്കറിനു വിവരം കൈമാറിയ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ അനുചരനാണ്. റാണയെ താമസിയാതെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് യുഎസ് ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.
Post Your Comments