NewsFootballSports

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് രാജിവെച്ചു

ദുബായ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ബഹ്‌റിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കോണ്‍സ്റ്റന്റൈന്‍ രാജി പ്രഖ്യാപിച്ചത്.

ബഹ്‌റൈനെതിരായ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. 90ാം മിനുട്ടില്‍ ബഹ്‌റൈന്‍ നേടിയ പെനല്‍ട്ടി ഗോളാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പരാജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ നാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നോക്കൗട്ട് റൗണ്ടിലെത്താന്‍ സമനില മതിയായിരുന്ന മത്സരത്തില്‍ അവസാന നിമിഷം വരെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചത്. സമനിലയിലൂടെ ഇന്ത്യ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 90ാം മിനുട്ടില്‍ ക്യാപ്റ്റന്‍ പ്രണോയുടെ ഫൗളിന് പെനല്‍റ്റി വഴങ്ങേണ്ടി വന്നതോടെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button