KeralaLatest News

മു​ന​മ്ബം മ​നു​ഷ്യ​ക്ക​ട​ത്ത്; നിർണായക വിവരങ്ങൾ പുറത്ത്

വൈ​പ്പി​ന്‍: മു​നമ്പ​ത്തു​നി​ന്നും യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ എ​ത്തി​യ സം​ഘ​ത്തെ കു​റി​ച്ചു വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളു​മാ​യി പോ​ലീ​സ്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു ന​ട​ന്ന മ​നു​ഷ്യ​ക്ക​ട​ത്തി​നു പി​ന്നി​ല്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ജ്യാ​ന്ത​ര മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നു പോ​ലി​സി​നു സൂ​ച​ന ല​ഭി​ച്ചു. സം​ഭ​വ​ത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ശ്രീ​ല​ങ്ക​ന്‍, ബം​ഗ്ലാ​ദേ​ശ് അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. 13 കു​ടും​ബ​ങ്ങ​ളാ​ണ് മു​ന​ന്പം വ​ഴി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​ത്. 43 അം​ഗ​ സം​ഘ​ത്തി​ല്‍ നാ​ലു ഗ​ര്‍​ഭി​ണി​ക​ളും കൈ​കു​ഞ്ഞു​ങ്ങ​ളു​മു​ണ്ട്. ഒ​രു മാ​സ​ത്തെ ത​യാ​റെ​ടു​പ്പി​നു​ ശേ​ഷ​മാ​ണ് സം​ഘ​ത്തെ ക​ട​ത്തിയി​രി​ക്കു​ന്ന​ത്. മനുഷ്യക്കടത്തിന്‍റെ കേന്ദ്രമായ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘത്തിന്‍റെ സഞ്ചാരമെന്നും വിവരമുണ്ട്.

യാ​ത്ര​ക്കാ​യി ബോ​ട്ട് വാ​ങ്ങി​യ​ത് ഒ​രു കോ​ടി രൂ​പ​യ്ക്ക്. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ജ​യ​മാ​താ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ​ബോ​ട്ടാ​ണ് യാ​ത്ര​ക്ക് പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് മു​ന​ന്പം സ്വ​ദേ​ശി​യി​ല്‍​നി​ന്നും ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്നു വാ​ങ്ങി​യ​ത്. ഉ​ട​മ​സ്ഥ​രി​ല്‍ ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും മ​റ്റൊ​രാ​ള്‍ കു​ള​ച്ച​ല്‍ സ്വ​ദേ​ശി​യു​മാ​ണെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

ബോ​ട്ട് വാ​ങ്ങ​ല്‍ ഇ​ട​പാ​ട് ന​ട​ക്കു​ന്പോ​ള്‍ മു​ത​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നു​ള്ള സം​ഘം ചെ​റാ​യി ബീ​ച്ചി​ലെ ചെ​റു​കി​ട റി​സോ​ര്‍​ട്ടു​ക​ളി​ല്‍ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ല​ധി​കം ക​ട​ലി​ല്‍ ത​ന്പ​ടി​ച്ച്‌ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്ന വ​ന്പ​ന്‍ ബോ​ട്ടാ​ണി​ത്. ബോ​ട്ട് ക​ണ്ടെ​ത്താ​ന്‍ നേ​വി​യു​ടേ​യും കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍​റെ​യും സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ക​ട​ലി​ല്‍ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

ബോ​ട്ട് ക​ണ്ടെ​ത്തി അ​തി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മെ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ക​ഴി​യു​ക​യു​ള്ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഈ ​മാ​സം ഏ​ഴു​വ​രെ മു​ന​ന്പ​ത്ത് ഒ​രു മ​റൈ​ന്‍ ഡീ​സ​ല്‍ പ​ന്പി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന ഈ ​ബോ​ട്ടി​ല്‍ 13,500 ലി​റ്റ​ര്‍ ഡീ​സ​ല്‍ നി​റ​ച്ച​ശേ​ഷം 11 നു ​പ​ക​ല്‍ ഇ​വി​ടെ നി​ന്നും ബോ​ട്ട് പോ​യ​താ​യാ​ണ് പ​ന്പി​ലെ ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ മൊ​ഴി. ഡീ​സ​ല്‍ അ​ടി​ച്ച വ​ക​യി​ല്‍ 53,000 രൂ​പ ന​ല്‍​കാ​നു​മു​ണ്ട്.

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി എ​ത്തി ഈ ​മാ​സം അ​ഞ്ചി​നും ആ​റി​നു​മാ​യി ചെ​റാ​യി ബീ​ച്ചി​ലെ ആ​റു ചെ​റു​കി​ട റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലു​മാ​യി ത​ങ്ങി​യ സം​ഘം 12ന് ​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ബീ​ച്ചി​നു തെ​ക്കു​ഭാ​ഗ​ത്തു​ള്ള ബീ​ച്ച്‌വാ​ലി എ​ന്ന റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി ത​ന്പ​ടി​ച്ചു. ഇ​വി​ടെ​നി​ന്നും പു​ല​ര്‍​ച്ചെ 5.30ന് ​ക​ന്യാ​കു​മാ​രി​യി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഒ​രു മി​നി​ബ​സി​ലും മ​റ്റൊ​രു ട്ര​ക്കി​ലും ഇ​വ​ര്‍ ക​യ​റി​പ്പോ​യെ​ന്നാ​ണ് റി​സോ​ര്‍​ട്ടി​ന്‍റെ ഉ​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ങ്ങോ​ട്ട് പോ​യെ​ന്ന​ കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ പോ​ലീ​സ് വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ അ​വ്യ​ക്ത​മാ​യ​തി​നാ​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ര്‍ ക​ണ്ടു​പി​ടി​ക്കാ​ന്‍ പോ​ലീ​സി​നാ​യി​ട്ടി​ല്ല. മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ചെ​റാ​യി ബീ​ച്ചി​ല്‍ നി​ന്നും 12ന് ​പു​ല​ര്‍​ച്ചെ 5.30ന് ​മി​നി​ബ​സി​ലും ട്ര​ക്കി​ലു​മാ​യി യാ​ത്ര തി​രി​ച്ച സം​ഘം പു​ല​ര്‍​ച്ചെ 5.45 ഓ​ടെ മാ​ല്യ​ങ്ക​ര​യി​ലെ​ത്തു​ക​യും ജ​യ​മാ​താ എ​ന്ന ബോ​ട്ടി​ല്‍ ക​യ​റി തു​റ​മു​ഖം വി​ട്ടി​രി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള നി​ഗ​മ​നം.

എ​ന്നാ​ല്‍ തിങ്കളാഴ്ച രാ​വി​ലെ കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍​ നി​ന്നും മ​നു​ഷ്യ​ക്ക​ട​ത്തു സം​ഘ​ത്തി​ലേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന 40 ഓ​ളം ബാ​ഗു​ക​ള്‍ അ​നാ​ഥ​മാ​യ നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ തു​ട​ര്‍​ന്ന് സം​ഘം ചെ​റാ​യി​യി​ല്‍​നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രെ​ത്തി തി​രി​ച്ച്‌ പോ​യ​താ​യി​രി​ക്കു​മോ​യെ​ന്ന അ​നു​മാ​ന​വും പോ​ലീ​സി​നി​പ്പോ​ഴു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button