Latest NewsKerala

ഫ്ളെക്സ് ബോര്‍ഡ് നിരോധനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ഫ്ളെക്സ് ബോര്‍ഡ് നിരോധനം അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതി. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. തുടര്‍ന്നും നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നല്‍കി. നിയമലംഘനം തുടര്‍ന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും എതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. ഹര്‍ത്താലുകളോടനുബന്ധിച്ച് ഫ്ളെക്സുകള്‍ കത്തിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button