ദില്ലി: പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് കണക്കില്‍ രണ്ട് തരം പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ. അടുത്ത വര്‍ഷം മുതലാണ് കണക്ക് വിഷയത്തില്‍ രണ്ട് തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ബേസിക് എന്നിങ്ങനെയാണ് പരീക്ഷ. തുടര്‍ പഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കാണ് ബേസിക് തല പരീക്ഷ നടത്തുന്നത്.
അതേ സമയം സിലബസില്‍ മാറ്റമുണ്ടാകില്ല. ഇന്റേണല്‍ അസസ്മെന്റ് രണ്ട് പരീക്ഷ എഴുതുന്നവര്‍ക്കും ഒന്നുതന്നെയായിരിക്കും. കണക്ക് പരീക്ഷ എഴുതുന്ന കുട്ടികളിലുണ്ടാകുന്ന ആത്മസംഘര്‍ഷം കുറയ്ക്കുക എന്നതാണ് ഈ രണ്ട് തരത്തിലുള്ള പരീക്ഷയുടെ ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് തലത്തിലാണ് പരീക്ഷ നടത്തി വരുന്നത്. അടുത്ത വര്‍ഷം മുതല്‍ സ്റ്റാന്‍ഡേര്‍ഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവര്‍ക്ക് മാത്രമേ സീനിയര്‍ സെക്കന്‍ഡറി തലത്തിലുള്ള കണക്ക് പഠനവിഷയമായി എടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ രണ്ട് തരത്തിലുള്ള പരീക്ഷയും എഴുതാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കും.
Post Your Comments