Latest NewsJobs & VacanciesNewsCareerEducation & Career

സി.ബി.എസ്.ഇ സ്‌കൂളില്‍ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബര്‍ നാലിന്

തിരുവനന്തപുരം : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ നാല് രാവിലെ 11 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കില്‍ സി-ടെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.

Read Also  :  റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമം : യുവാവ് പിടിയിൽ

പ്രായപരിധി 39 വയസ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയ്ക്കൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അന്നേദിവസം ഓഫീസില്‍ ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557

shortlink

Related Articles

Post Your Comments

Related Articles


Back to top button