![](/wp-content/uploads/2020/04/CBSE.jpg)
ന്യൂഡല്‍ഹി: കോവിഡ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രവേശനത്തിലും ഫീസിലും പുതിയ തീരുമാനവുമായി കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍. അടുത്ത അധ്യായന വര്‍ഷം സംഘടനയുടെ കീഴിലെ സ്കൂളുകളില്‍ ഫീസ് വര്‍ധനയുണ്ടാകില്ല. പുതിയ പ്രവേശനത്തിന് ഡൊണേഷനോ അനുബന്ധ ഫീസുകളോ നല്‍കേണ്ടതില്ലെന്നും പ്രസിഡന്‍റ് അഡ്വ. ടി. പി. ഇബ്രാംഹിംഖാന്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ഫീസ് തല്‍ക്കാലം പിരിക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്രാമീണമേഖലയിലടക്കം പല സ്കൂളുകളും ഈ തുകയെ ആശ്രയിച്ചാണ് അറ്റകുറ്റപ്പണിയടക്കം നടത്തുന്നത്. ഈ സാചര്യത്തില്‍ ശേഷിക്കുന്ന ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.
കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനില്‍ അംഗങ്ങളായ 1488 സ്കൂളികളില്‍ ഈ തീരുമാനം ബാധകമായിരിക്കും. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഫീസ് മാത്രമേ ഇത്തവണയും കുട്ടികളില്‍ നിന്ന് ഈടാക്കാവൂ. ഗ്രാമീണ മേഖലകളിലടക്കം മാതാപിതാക്കളുടെ സാമ്ബത്തിക സ്ഥിതി മോശമാണെങ്കില്‍ സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് ഫീസ് വീണ്ടും കുറയ്ക്കാം. പുതിയ യൂണിഫോം വേണമെന്ന് കുട്ടികളെ നിര്‍ബന്ധിക്കാന്‍ പാടില്ല. പുതിയ പാഠപുസ്തകങ്ങള്‍ വാങ്ങണമെന്ന് നിര്‍ബന്ധമില്ല.
Post Your Comments