![](/wp-content/uploads/2019/01/modi-3.jpg)
കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ട്വിറ്ററിലും ആഘോഷമായി. കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിനെ അയ്യന്റെ നാട്ടിൽ മോദി എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററാറ്റികൾ സ്വാഗതം ചെയ്തത്. ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു അയ്യന്റെ നാട്ടിൽ മോദി.
വൈകിട്ട് തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് കൊല്ലത്തെത്തിയത്. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച അദ്ദേഹം ബിജെപിയുടെ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. തുടർന്ന് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം ഇപ്പോൾ ചങ്ങല അഭിവാദ്യം ചെയ്യുകയാണ്.
Post Your Comments