ന്യൂ ഡല്‍ഹി: കൊല്ലം ബൈപ്പാസ് ില്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍ദ്ദേശം നല്‍കിയത്. ബൈപ്പാസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റി അംഗം ആര്‍.കെ പാണ്ഡെയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
47 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൊല്ലത്തിന്റെ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാല്‍ അഞ്ച് മാസത്തിനിടെ 59 അപകടങ്ങളിലായി 10 ജീവനുകളാണ് കൊല്ലം ബൈപ്പാസില്‍ പൊലിഞ്ഞത്. 53 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജീവന്‍ തിരിച്ചുകിട്ടിയിട്ടും ജീവിതം വഴിമാറിയവര്‍ നിരവധി. അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളും അനവധിയാണ്.
Post Your Comments