ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് നില്‍ക്കുന്ന സുരക്ഷ ഭടന്മാരുടെ ഫോട്ടോ ഉപയോഗിച്ച് മോദിജിയുടെ രക്ഷാ ഭടന്മാര്‍ക്കെന്ത് പദ്മനാഭന്‍ എന്ന തലക്കെട്ടില്‍ സ്വന്തം ഓണ്‍ലൈനില്‍ വാര്‍ത്തയിട്ട് അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച മാധ്യമ പ്രവർത്തകനെതിരെ ഹിന്ദു ഐക്യവേദി. പ്രധാനമന്ത്രിയെയും സുരക്ഷാസേനയെയും ഒരു പോലെ ബാധിക്കുന്ന വ്യാജവാര്‍ത്തയില്‍ കൃത്യമായ നിയമനടപടി ഉണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി നേതാവായ വി ഭാര്‍ഗ്ഗവറാം ആവശ്യപ്പെട്ടു.
‘ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ മുണ്ടുടുക്കണമെന്ന് ആചാരം. മോദിജിയുടെ രക്ഷാഭടന്മാര്‍ക്കു എന്ത് പദ്മനാഭന്‍!’ എന്ന തലക്കെട്ടിൽ ക്ഷേതമതില്‍ക്കെട്ടിനു പുറത്തുള്ള ചിത്രം ഉപയോഗിച്ചായിരുന്നു ഇയാൾ വ്യാജ പ്രചാരണം നടത്തിയത്.ശബരിമലയുടെ പശ്ചാത്തലത്തില്‍ ഫോര്‍ ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍ എന്നൊക്കെ പറഞ്ഞ് സെക്രട്ടറിയറ്റിന് സമീപം സംഘടിപ്പിച്ച പരിപാടികളുടെ സംഘാടകരില്‍ മുഖ്യനും ഈ മാധ്യമ പ്രവർത്തകനായിരുന്നു എന്നാണ് ഭാർഗ്ഗവറാം പറയുന്നത്.
ഇതു നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു വ്യാജവാര്‍ത്ത അല്ല. കൃത്യമായ ദുരുദ്ദേശത്തോടെ മതവികാരം വ്രണപ്പെടുത്തുക , അതു പ്രത്യേകദിശയില്‍ തിരിച്ചുവിടുക എന്നതു തന്നെയാണ് ലക്ഷ്യമെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments