കൊല്ലം : ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസിൽ കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിവിനെതിരെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ടോൾ പിരിക്കാൻ അനുവദിക്കുകയില്ലെന്നാണ് യുവജന സംഘടനകൾ പറയുന്നത്.
പ്രതിഷേധത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേരത്തെ രണ്ടുതവണ ടോൾ പിരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാർ ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിക്കുകയാണ്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്.
അഞ്ച് കി.മീ ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യ പാസ് നല്‍കാനും 20 കി.മീ പരിധിയിലുള്ളവര്‍ക്ക് മാസം 280 രൂപ പിരിക്കാനും മറ്റുള്ളവര്‍ക്ക് സാധാരണ നിലയിലും ടോള്‍ പിരിക്കാനാണ് തീരുമാനം.
Post Your Comments