കൊല്ലം: കൊല്ലത്ത് ജില്ലാ സര്‍വീസ് സഹകരണ ബാങ്കിന്റെ എ ടി എം കുത്തി പൊളിക്കാന്‍ ശ്രമം.മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍ നിന്നും ലഭിച്ചു.കുന്നിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കോട്ടവട്ടം ശാഖയിലെ എ ടി എം കൗണ്ടറിലാണ് തിങ്കളാഴ്ച രാത്രിയില്‍ മോഷണശ്രമം നടന്നത്. രാത്രി 12 ന് മുഖം മറച്ചു വന്ന ഒരു യുവാവ് എ ടി എം കൗണ്ടറിന്റെ നമ്ബര്‍ ലോക്ക് യൂണിറ്റ് കവര്‍ അഴിച്ചുമാറ്റിയിരുന്നു.
ഇത് ഇളക്കിവച്ച് ലോക്ക് തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട് പിന്‍മാറുകയായിരുന്നു.ചൊവാഴ്ച രാവിലെ 11ന് കൗണ്ടറില്‍ എത്തിയ ജീവനക്കാരാണ് മിഷ്യന്‍ കവര്‍ ഇളക്കി മാറ്റിയത് കണ്ടത്. തുടര്‍ന്ന് കുന്നിക്കോട് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിന്റെ ചിത്രം സിസിടിവി വഴി കണ്ടെത്തി. വിരല്‍ അടയാള വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്
Post Your Comments