തൃശൂര്‍: ഇറിഗേഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥയെ തുടര്‍ന്ന് തൃശൂര്‍ കൊടകര ചാറ്റുകുളത്ത് പതിമൂന്നു ഹെക്ടര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി നശിച്ചു. രണ്ടു മാസം പ്രായമായ നെല്‍ച്ചെടികളാണ് കരിഞ്ഞുണങ്ങിയത്. കൃഷിയിറക്കുമ്പോള്‍ കനാല്‍ വെള്ളം ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയുന്നതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ കൃഷി നശിച്ചു തുടങ്ങിയിട്ടും വാക്കു പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്നും കര്‍ഷകര്‍ ആരോപിച്ചു.
. കൊടകര, മറ്റത്തൂര്‍ മേഖലകളിലായി 25 ഹെക്ടര്‍ കൃഷിയുണ്ട്. ഇതില്‍, 20 ഹെക്ടറും മുണ്ടകന്‍ വിളയിറക്കി. എന്നാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ ഇതില്‍ പകുതിയും നശിച്ചു പോയി. ഇത് കനത്ത് നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തി വച്ചത്. അതേസമയം ഇനിയും വെള്ളം ലഭിച്ചില്ലെങ്കില്‍ ബാക്കിയുള്ള പ്രദേശത്തെ നെല്‍കൃഷിയും കരിഞ്ഞുണങ്ങും.
ഈ വയലുകള്‍ക്ക് വെള്ളം ലഭ്യമാക്കുന്നത് ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ മേച്ചിറ ഭാഗത്തുനിന്നാരംഭിക്കുന്ന ആറേശ്വരം കനാല്‍ വഴിയാണ്. എന്നാല്‍ കനാലിന് പ്രളയത്തില്‍ സംഭവിച്ചതിനാല്‍ ഇതുവരെ ചാറ്റുകുളത്ത് വെള്ളം എത്തിക്കാനായിട്ടില്ല.
Post Your Comments