ചിറ്റൂര്‍ : മാര്‍സിലേക്ക് യാത്ര ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ശ്രദ്ധ പ്രസാദ് എന്ന പാലക്കാട്ടുകാരി. ഒരു ലക്ഷത്തിലധികം പേര്‍ അപേക്ഷിച്ച് പോകാന്‍ കൊതിച്ച ആ ചുവന്ന ഗ്രഹത്തിലേക്ക് യാത്രയാകാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ശ്രദ്ധ. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ചൊവ്വയിലേക്ക് പറക്കാനുളള മാര്‍സ് ഓണ്‍ പദ്ധതിയില്‍ ശ്രദ്ധ അപേക്ഷിച്ചിരുന്നത്. അവസാനം തിരഞ്ഞെടുക്കപ്പെട്ട 100 പേരില്‍ നമ്മുടെ പാലക്കാട്ടുകാരിയായ മിടുക്കിക്കുട്ടിയുടെ പേരും.
ശ്രദ്ധ ചൊവ്വയിലേക്ക് കുതിക്കാനൊരുങ്ങുന്ന വിവരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഫേസ് ബുക്കിലൂടെ പങ്ക് വെച്ചത്. അദ്ദേഹം നേരിട്ട് ശ്രദ്ധയുടെ വീട് സന്ദര്‍ശിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. ശ്രദ്ധയെ പിന്തുണക്കുന്ന മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ശ്രദ്ധക്ക് ആശംസകളുടെ നീരൊഴുക്കാണ്. എന്തായാലും ശ്രദ്ധ ചൊവ്വയിലേക്ക് യാത്രയാകുന്ന ആ ദിനത്തിനായി കാത്തിരിക്കുകയാണ്.
https://www.facebook.com/aarahimofficial/posts/2049003458512171?__xts__%5B0%5D=68.ARDHYu3UWM3TCxB_CEDNh9IShrHTqCzZPJTqthp7bU8lxWUlB3UpgnAyh-pDPsAftKKztMNQkXiwKDqb30BgsWxZSQnWbU0QQBMBRekHIoezgKL9EMGIFUCZ3Ln-NfXLPDrNsSYL7h5gcHgJ-ZlW7XFzrRIpsicC6h8sAG2Hyx7iyzIQH5LtJfBTJqB0C3nw5WJrX9-UNjsXnkG6j9Sr5H2P09yfzDYDz4D_CIE_A-SdIPTlr_r5MjtA3cUvTPGJvOsGsHrZiOIy3RTFNCW3fwvHVZMCEy2BhmxDpf-Z5dC5mqCk1WabZfD9u6cToA4ZoKga0WggVQcfUPg2u_nsXPMnQA&__tn__=-R
Post Your Comments