ഗാംഗ്‌ടോക്ക്: ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സിക്കിം സര്‍ക്കാര്‍. മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗിന്റെ സര്‍ക്കാരാണ് പുചതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ശൈത്യകാല സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഗാംഗ്‌ടോക്കില്‍ നടന്ന തൊഴില്‍ മേളയില്‍ മുഖ്യമന്ത്രി 12,000യുവാക്കള്‍ക്ക് നിയമന ഉത്തരവ് നല്‍കി.
സിക്കിം അഭ്യന്തരമന്ത്രാലയത്തിലാണ് ഇവര്‍ക്ക് ജോലി സൃഷ്ടിച്ചിരിക്കുന്നത്. പതിയ പദ്ധതി പ്രകാരം സര്‍ക്കാര്‍ ജോലിയുള്ള അംഗങ്ങള്‍ കുടുംബത്തിലുള്ളവര്‍ക്ക് ജോലി ലഭിക്കില്ല. കൂടാതെ 25,000ത്തോളം താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്ന പദ്ധതിക്കും സര്‍ക്കാര്‍ ആരംഭം കുറിക്കുന്നുണ്ട്. ഇത് ഈ വര്‍ഷം നടപ്പിലാക്കാനാണ് പദ്ധതി.
Post Your Comments