KeralaLatest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ നടപ്പിലാക്കിയ മാതൃക കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും നടപ്പിലാക്കണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന സെസ് കുറച്ച സംസ്ഥാന സര്‍ക്കാരിെന്റ നടപടി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമാണ് ഇന്ധന സെസ് 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനമാക്കി കുറച്ചത്. ഇതുമൂലം വിമാനക്കമ്പനികള്‍ തൊട്ടടുത്ത ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം ഉപേക്ഷിച്ച് കണ്ണൂരിലേക്ക് സര്‍വീസുകള്‍ മാറ്റാനൊരുങ്ങുകയാണ്. ഇത് മലബാറിലെ ആദ്യ വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളത്തെ ദോഷകരമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അടുത്ത പത്ത് വര്‍ഷത്തേക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ല്‍ നിന്നും ഒരു ശതമാനമാക്കി കൊടുത്തിരിക്കുന്നത്. ഇത് മൂലം ആഭ്യന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായും കരിപ്പൂരിനെ കൈയൊഴിയുന്ന അവസ്ഥ ഉണ്ടാവും. പൂര്‍ണ്ണമായും പൊതു ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button