Latest NewsKeralaIndia

കൊച്ചിയിൽ അ​യ​ല്‍​വാ​സി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പതിനഞ്ചു വയസുകാരി​ മരിച്ചു

ചി​ത്ര​കാ​ര​നാ​യ ബി​ജു​വി​ന്‍റെ സ​മീ​പം പ്രോ​ജ​ക്‌ട് ര​ച​ന​ക​ള്‍​ക്കും മ​റ്റു​മാ​യി പെ​ണ്‍​കു​ട്ടി പോ​കാ​റു​ണ്ടാ​യി​രു​ന്നു.

കൊ​ച്ചി: അ​യ​ല്‍​വാ​സി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ പതിനഞ്ചു വയസുകാരിയാണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​യ​ല്‍​വാ​സി​യാ​യ ബി​ജു എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ചി​ത്ര​കാ​ര​നാ​യ ബി​ജു​വി​ന്‍റെ സ​മീ​പം പ്രോ​ജ​ക്‌ട് ര​ച​ന​ക​ള്‍​ക്കും മ​റ്റു​മാ​യി പെ​ണ്‍​കു​ട്ടി പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ബി​ജു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

.പെ​ണ്‍​കു​ട്ടി​യെ ആ​ദ്യം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഇ​തി​ന് ശേ​ഷം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെങ്കിലും ഗു​രു​ത​രാവസ്ഥയായതിനാൽ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് മേ​ല്‍​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button