ലാഹോര്‍: ഇനി വാലെന്റയിന്‍സ് ഡേ ഇല്ല, പകരം സഹോദരി ദിനമായി ആചരിയ്ക്കാന്‍ ഉത്തരവ്. പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14ന് ‘സഹോദരീ ദിന’മായി ആഘോഷിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത് പാകിസ്ഥാനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാലയാണ്. സര്‍വകലാശാല വൈസ് ചാന്‍സലറായ സഫര്‍ ഇക്ബാല്‍ രണ്‍ധാവയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫോ പര്‍ദ്ദയോ സമ്മാനമായി നല്‍കാവുന്നതാണ്. സഹോദരീദിനം ആചാരിക്കാനുള്ള തീരുമാനം ഇസ്ലാമിക പാരമ്പര്യം നിലനിര്‍ത്തുന്നതിന് യോജിക്കുന്നതാണെന്നും രണ്‍ധാവ പറഞ്ഞു.
2017, 2018 വര്‍ഷങ്ങളിലെ വാലെന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments