Latest NewsCricketIndiaSports

സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്

കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും രംഗത്ത്. എങ്ങിനെ ഒരു മികച്ച കളിക്കാരനാകാം ? ഫീല്‍ഡില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുക. ഫീല്‍ഡിന് പുറത്ത് സ്ത്രീകള്‍ക്ക് എല്ലാവിധ ബഹുമാനവും നല്‍കുക എന്നെഴുതിയ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് താരങ്ങളെ പോലീസ് വിമർശിക്കുന്നത്. ജെന്‍ഡില്‍മാന്‍, എല്ലായ്‌പ്പോഴും ജെന്‍ഡില്‍മാന്‍ തന്നെയായിരിക്കുമെന്നും മുംബൈ പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം മുൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജനും, സൗരവ് ഗാംഗുലിയും ഹർദ്ദിക്കിനും രാഹുലിനുമെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം താരങ്ങൾ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ് എന്നായിരുന്നു ഹർഭജന്റെ വിമർശനം. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഡ്രസിങ് റൂമില്‍ പോലും ഇങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ എന്ത് കരുതും..? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ..? ഹര്‍ഭജനും കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നോ.. ? എത്ര നാളായി പാണ്ഡ്യ ടീമിലെത്തിയിട്ട്..? ഹര്‍ഭജന്‍ ചോദിച്ചു. ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാന്‍ മാത്രമൊക്കെ പരിചയം അയാള്‍ക്കുണ്ടോ. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിസിസിഐയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ മുന്നില്‍ നിയന്ത്രണമില്ലാതെ എല്ലാം വിളിച്ച് പറഞ്ഞതിലൂടെ ടീമിലെ മറ്റു കളിക്കാരെ കൂടി മോശക്കാരാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ പരിഹസ്യരാക്കുകയും ചെയ്ത അവസ്ഥയാണ് ഇപ്പോൾ സൃഷ്ടിച്ചതെന്നു ഗാംഗുലി പറഞ്ഞു. താനാണ് ക്യാപ്റ്റനെങ്കില്‍ പിന്നെ ഇവര്‍ ഇന്ത്യന്‍ ടീമിന്റെ പടി പോലും ചവിട്ടില്ല. അതിനാൽ അവര്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഇരുവര്‍ക്കുമെതിരെ ബിസിസിഐ കര്‍ശന നടപടി എടുക്കണമെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button