Latest NewsKeralaNews

‘അതെ സഖാവേ മലപ്പുറത്ത് കടലില്ല… തോടാണ്’ ജയരാജനെ ട്രോളി സോഷ്യല്‍ മീഡിയ

മലപ്പുറത്ത് കടലില്ല എന്ന മന്ത്രി ഇ.പി ജയരാജന്റെ വിചിത്ര വാദത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ പെയ്യുകയാണ്.
ആലപ്പാട് സമരസമിതിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നപ്പോള്‍ ആണ് മന്ത്രി ഈ വിചിത്ര വാദം ഉന്നയിച്ചത്. മലപ്പുറത്ത് നിന്ന് വന്നവരാണ് ആലപ്പാട് സമരം നയിക്കുന്നതെന്നും കടലില്ലാത്ത മലപ്പുറത്തുനിന്നും വന്ന അളുകള്‍ എന്തിനാണ് കടലോരത്തെ മൈനിങ്ങിനെ കുറിച്ച് സംസാരിക്കുന്നത് എന്നുമാണ് ജയരാജന്‍ ചോദിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ട്രോളുകള്‍ പ്രവഹിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 70 കിലോമീറ്റര്‍ തീരദേശം ഉള്ള ജില്ലയാണ് മലപ്പുറം. പൊന്നാനി, കോട്ടായി, പരപ്പനങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ ഫിഷിങ് ഹാര്‍ബറുകളും ഉണ്ട്. ഈ വസ്തുക മനസിലാക്കാതെ മലപ്പുറത്ത് കടലില്ല എന്ന് പറഞ്ഞ വ്യവസായിക വകുപ്പ് മന്ത്രി കൂടിയായ ജയരാജനെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button