KeralaLatest News

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് കാലാവധി കഴിയാത്ത ഇന്‍സുലിന്‍ മരുന്നുകള്‍

നെടുമങ്ങാട്: ഗരസഭയിലെ നെട്ട വാര്‍ഡില്‍ ദേവി ക്ഷേത്ര റോഡിന്റെ വശങ്ങള്‍ വ്യത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് കാലാവധി കഴിയാത്ത ഇന്‍സുലിന്‍ മരുന്നുകള്‍. 14 ബോട്ടിലുകള്‍ അടങ്ങിയ 2 കിറ്റ് മരുന്നുകളാണ് കിട്ടിയത്. പണിയിലേര്‍പ്പെട്ട ആശാവര്‍ക്കര്‍മാര്‍ ഇത് തിരിച്ചറിഞ്ഞു. എച്ച് 3703 എന്ന ബാച്ച് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള കവറിന്റെ പുറത്ത് വില്‍പ്പന നടത്താന്‍ പാടില്ലെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പര്‍ പരിശോധിച്ചാല്‍ മരുന്നുകള്‍ എവിടെ വിതരണം ചെയ്തതാണെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ക്ക് കണ്ടെത്താന്‍ കഴിയും. 150 രൂപയിലധികം വിലവരുന്ന ഓരോ കവറുകളും കൗണ്‍സിലര്‍ കെ.ജെ.ബിനുവിന്റെ കൈവശമുണ്ട്.
ഉപേക്ഷിച്ചത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button