കുമളി: നിയമങ്ങള്‍ വകവെക്കാതെ പെരിയാര്‍ കടുവാസങ്കേതത്തിനുള്ളില്‍ മണലെടുപ്പ് പുരോഗമിക്കുന്നു.ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് നിക്ഷേപിക്കാനായി വനം വകുപ്പ് തന്നെയാണ് യന്ത്രസംവിധാനങ്ങളുപയോഗിച്ച് മണ്ണെടുക്കുന്നത്.
കുമളി ടൗണിനു സമീപം ആനവച്ചാലില്‍ നിര്‍മിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ആവശ്യത്തിലേക്കാണ് പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നും മണ്ണെടുക്കുന്നത്. യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുവാസങ്കേതത്തിനുള്ളില്‍ പാടില്ലെന്ന് നിയമമുള്ളതാണ് . എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് മണ്ണെടുപ്പ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ലോഡ് മണ്ണാണ് തേക്കടി ബോട്ട്‌ലാന്‍ഡിങ്ങിന് സമീപത്തുനിന്നു നീക്കിയത്.സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള തേക്കടി വനമേഖലയ്ക്കുള്ളിലാണ് മണ്ണുമാന്തിയന്ത്രം വന്യജീവികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കി പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല അതിവേഗത്തിലാണ് തേക്കടി റോഡില്‍ കൂടി ടിപ്പര്‍ ലോറികളാണ് പായുന്നത്. ഇതും ഗുരുതരമായ നിയമലംഘനമാണ്.
Post Your Comments