Latest NewsIndia

കേന്ദ്ര സര്‍ക്കാരിന് ആശ്വാസം :സൈബര്‍ നിരീക്ഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി : രാജ്യസുരക്ഷയുടെ ഭാഗമായി രാജ്യത്തെ കമ്പ്യുട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കുവാന്‍ സ്വകാര്യ ഏജന്‍സികളെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എന്ന സംഘടനയായിരുന്നു ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. സ്വകാര്യത മൗലിക അവകാശമായ രാജ്യത്തു ജനാധിപത്യ വിരുദ്ധമായ ഇത്തരം ഉത്തരവുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കേസില്‍ തീര്‍പ്പാകുന്നത് വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം കേള്‍ക്കാതെ സ്റ്റേ ആവശ്യം പരിഗണിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

രാജ്യത്തെ പത്ത് സ്വകാര്യ ഏജന്‍സികള്‍ക്കായിരുന്നു അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ അധികാരം നല്‍കിയത്. പൗരന്റെ സ്വകാര്യതയില്‍ സര്‍ക്കാര്‍ കൈകടത്തുന്ന എന്ന ആരോപണമുയര്‍ത്തി നിരവധി പ്രതിഷേധങ്ങള്‍ക്കും തീരുമാനം വഴിവെച്ചിരുന്നു. കമ്പ്യൂട്ടര്‍ ഉടമസ്ഥരും സേവന ദാതാക്കളും ഏജന്‍സികള്‍ക്ക് എല്ലാ സഹായവും നല്‍കണം. ഇല്ലെങ്കില്‍ ഏഴുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. അതേസമയം യുപിഎ ഭരണകാലത്ത് കൊണ്ടു വന്ന ഐടി നിയമപ്രകാരം ഉള്ള അനുമതി ഏതൊക്കെ ഏജന്‍സികള്‍ക്കെന്നു വ്യക്തമാക്കുക മാത്രമാണ് ഉത്തരവിലൂടെ ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button