Latest NewsKerala

മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതിയുമായി കർമ്മ സമിതി

ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ മകര സംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു.

ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ, ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, എ.വി.ജെ. മണി, രാഷ്ട്രീയ സ്വയം സേവക് സംഘ് ജില്ലാ പ്രചാരക് വിജോയ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉത്‌ഘാടനം ചെയ്തു.

ശാന്തിയും ഐശ്വര്യവും ഐക്യവും പുലരുന്ന നവകേരളം സൃഷ്ടിക്കുവാനും കേരളത്തെ ബാധിച്ച ശനി ദോഷം അകറ്റുവാനും ആചാര സംരക്ഷണത്തിലൂടെ ഭഗവത് ചൈതന്യവും ദേശാഭിവൃദ്ധിയും പുലരുന്നതിനും അയ്യപ്പ ജ്യോതി കാരണമാകട്ടെ എന്ന് കെ.സോമൻ പറഞ്ഞു.

നഗരത്തിൽ 50 ൽ പരം ക്ഷേത്രങ്ങളിലും 8000 ൽ അധികം ഭവനങ്ങളിലും പ്രധാന വീഥികളിലും അയ്യപ്പ ജ്യോതി തെളിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button