Latest NewsKerala

അയ്യപ്പജ്യോതിക്ക് അനുകൂല പോസ്റ്റിട്ടു ; പോലീസുകാർക്ക് സസ്‌പെൻഷൻ

ശബരിമല: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട 2 പോലീസുകാർക്ക് സസ്‌പെൻഷൻ. പമ്പ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർമാരായ റെജിൻ, കോന്നി സ്റ്റേഷനിലെ രാഹുൽ ജി. നാഥ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.

അയ്യപ്പജ്യോതി തെളിച്ച ചിത്രമാണ് റെജിൻ പോസ്റ്റ് ചെയ്തത്. ശബരിമല നട അടച്ച ശേഷം തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കാതെ പോലീസ് നീക്കുന്ന കാർട്ടൂൺ പോസ്റ്റാണ് രാഹുൽ ഇട്ടത്. സർക്കാരിന്റെ നയങ്ങളെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിട്ടത് അച്ചടക്കലംഘനമാണെന്ന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button